മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ട് സ്ത്രീകളും കുഞ്ഞുമടക്കം മൂന്ന് പേര്‍ തീവണ്ടി തട്ടി മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപം 12 മണിയോടെയാണ് സംഭവം.[www.malabarflash.com]
കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നു പോയ ഉടനെ പാളം മുറിച്ചു കടക്കുമ്പോള്‍ മംഗളൂരു ഭാഗത്തു നിന്നും മറ്റേ ട്രാക്കിലൂടെ കടന്നു വന്ന എഞ്ചിന്‍ തട്ടിയാണ് മൂന്നു പേരും മരിച്ചത്.
പൊസോട്ട് സത്തിയടുക്കത്തെ പരേതനായ കെ.ടി അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആയിഷ(40), ആയിഷയുടെ മൂന്നു വയസുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്.
No comments:
Post a Comment