കാഞ്ഞങ്ങാട് : തീവണ്ടിയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ പാളത്തിനും വണ്ടിക്കും ഇടയിലേക്ക് വീണ് യുവാവിന് സാരമായി പരിക്കേറ്റു.[www.malabarflash.com]
പൂച്ചക്കാട് കിഴക്കേകരയിലെ പരേതനായ കമ്മാരന്റെ മകന്‍ രഞ്ജി(19) ത്താണ് ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം എ.ജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കൈ കാലുകളുടെ അസ്ഥികള്‍ക്കും തകരാര്‍ സംഭവിച്ച യുവാവിന്റെ രണ്ട് കൈ വിരലുകളുംഅറ്റു പോയി.
മംഗലാപുരത്ത് മാസം തോറുമുള്ള രക്ത പരിശോധന കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് രഞ്ജിത് അപകടത്തില്‍ പ്പെട്ടത്.
കാഞ്ഞങ്ങാട് യൂണിവേഴ്‌സല്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപെടുത്തിയ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.

No comments:
Post a Comment