Latest News

യുഎഇ പ്രസിഡന്റിന്റെ മാതാവ് അന്തരിച്ചു; രാജ്യത്ത് ദുഃഖാചരണം

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ഷെയ്ഖാ ഹെസ്സ ബിന്‍ത് മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയമാണ് മരണവിവരം സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.[www.malabarflash.com]

ഹെസ്സ ബിന്‍ത് മുഹമ്മദിന്റെ മരണത്തിൽ യുഎഇയിലെ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ദുഃഖം അറിയിക്കുന്നുവെന്നും മരണത്തിലൂടെ വലിയ നഷ്ടമാണ് യുഎഇയിലെ ജനങ്ങൾക്ക് ഉണ്ടായതെന്നും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.

‘ദൈവത്തിൽ നിന്നും നമ്മൾ വന്നു, ദൈവത്തിലേക്ക് തന്നെ നമ്മൾ തിരിച്ചു പോകും. ഏറെ ദുഃഖത്തോടെ പ്രസിഡന്റിന്റെ മാതാവ് ഷെയ്ഖ ഹെസ്സയുടെ മരണത്തിൽ അനുശോചിക്കുന്നു’വെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.