ഉദുമ: ഉദുമയില്‍ ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് തെരുവ് വിളിക്കിന്റെ പോസ്റ്റിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരു വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉദുമ ടൗണിലാണ് അപകടമുണ്ടായത്. ചിറ്റാരിക്കാല്‍ ഭീമനടിയിലെ ഫൈസല്‍- ആയിശ ദമ്പതികളുടെ മകള്‍ ഒരു വയസുള്ള ഷൈബയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷൈബയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മാതാവ് ആയിശ (25)യ്ക്കും സാരമായ പരിക്കുണ്ട്.
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫൈസലിനെയും കൂട്ടി മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കുടുംബം ആള്‍ട്ടോ കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഫൈസല്‍ (33), ഭാര്യ ആയിശ, മകള്‍ ഷൈബ, ഫൈസലിന്റെ സഹോദരി റംല (33), റംലയുടെ മക്കളായ മുസമ്മില്‍ (12), മുനവ്വിര്‍ (എട്ട്) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഫൈസലിന്റെ മറ്റൊരു സഹോദരിയുടെ മകനായ അജ്മല്‍ (25) ആണ് കാറോടിച്ചിരുന്നത്.
കാര്‍ ഉദുമയിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് കെ എസ് ടി പി റോഡില്‍ സ്ഥാപിച്ച സോളാര്‍ വിളിക്കിന്റെ പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്.
ആയിഷയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേല്‍ക്കുകയും. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.
No comments:
Post a Comment