തൃശൂര്‍: ഉല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. മുരിങ്ങൂര്‍ കരിയപ്പാറ പെരുമ്പടത്തി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (38), ഭാര്യ സുധ (26), മകന്‍ വാസുദേവ് (ആറ്) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഉണ്ണികൃഷ്ണനും സുധയും സംഭവ സ്ഥലത്തും വാസുദേവ് ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉല്‍സവം കഴിഞ്ഞ് മടങ്ങവെ ഉണ്ണിക്കൃഷ്ണനും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
No comments:
Post a Comment