ഉദുമ: തിങ്കളാഴ്ച രാവിലെ ഉദുമയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേററ ഒരു വയസുകാരി മരിച്ചു. ചിറ്റാരിക്കാല്‍ ഭീമനടിയിലെ ഫൈസല്‍- ആയിശ ദമ്പതികളുടെ മകള്‍ ഒരു വയസുള്ള ഷൈബയാണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉദുമ ടൗണിലാണ് അപകടമുണ്ടായത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫൈസലിനെയും കൂട്ടി മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കുടുംബം ആള്‍ട്ടോ കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കാര്‍ ഉദുമയിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് കെ എസ് ടി പി റോഡില്‍ സ്ഥാപിച്ച സോളാര്‍ വിളിക്കിന്റെ പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്.
ആയിഷയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേല്‍ക്കുകയും. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.
ആയിഷയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേല്‍ക്കുകയും. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.
No comments:
Post a Comment