കാഞ്ഞങ്ങാട്: കോട്ടച്ചേരി പട്ടരെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ വയനാട്ടുകുലവന്‍ തെയ്യം കെട്ടുത്സവം മെയ് മൂന്നു മുതല്‍ ആറുവരെ തീയതികളിലാണ് നടക്കുന്നത്.[www.malabarflash.com]
തെയ്യം കെട്ട് ഉത്സവത്തിന്റെ ഭാഗമായി അന്ന പ്രസാദ വിതരണത്തിനായി 22 ഏക്കര്‍ വയലിലാണ് നെല്‍കൃഷി ഇറക്കിയിട്ടുള്ളത്. ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് തുളിച്ചേരി വയലില്‍ നെല്‍കൃഷി ഇറക്കിയത്.
മന്ത്രി വി എസ് സുനില്‍കുമാര്‍ ആണ് നടിയില്‍ ഉദ്ഘാടനംചെയ്തത്.
നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം കണ്ടെത്താനാണ് കുമ്മണാര്‍ കളരിയുടെ അധീനതയിലുള്ള കുളം ശുചീകരിച്ചത്. ശുചിത്വമിഷനില്‍ ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് കുളത്തിന്റെ ശുചീകരണം നടന്നത്. നൂറിലധികം ആളുകള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ വേണു രാജ് കോടോത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംവി രാഘവന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഐശ്വര്യ കുമാരന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി വി മോഹനന്‍, കുമ്മണാര്‍ കളരി പ്രസിഡന്റ് കെ വി വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment