കാഞ്ഞങ്ങാട്: നഗരസഭയിലെ മുപ്പത്തിയൊമ്പതാം വാര്‍ഡ് കുശാല്‍ നഗറിലെ കാലങ്ങളായി തരിശായി കിടക്കുന്ന ഭൂമിയില്‍ പൊന്ന് വിളയിക്കാന്‍ കുശാല്‍ നഗറിലെ കൂട്ടായ്മ മുന്നിട്ടിറങ്ങുന്നു.[www.malabarflash.com]
കൃഷിയിറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.
ഇവിടെ കൃഷി ചെയ്യുന്നതിലൂടെ നല്ല വിളവ് ലഭിക്കുന്നതോടൊപ്പം കെട്ടിക്കിടക്കുന്ന മലിനജലം ഇല്ലാതാക്കുന്നതിന് കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്നതിന് ഈ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് കൃഷി ഓഫീസര്‍മാര്‍ പറഞ്ഞു.
ഇവിടെ കൃഷി ചെയ്യുന്നതിലൂടെ നല്ല വിളവ് ലഭിക്കുന്നതോടൊപ്പം കെട്ടിക്കിടക്കുന്ന മലിനജലം ഇല്ലാതാക്കുന്നതിന് കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്നതിന് ഈ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് കൃഷി ഓഫീസര്‍മാര്‍ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് കുശാല്‍ നഗര്‍ അദ്ധ്യക്ഷനായി. കൃഷി ഓഫീസര്‍ സി.കെ.ദിനേശന്‍, എച്ച്.കെ.ദാമോദരന്‍, സി.കെ.ബേബി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment