ചെറുവത്തൂര്‍: ബൈക്കപകടത്തില്‍ പെട്ട് സുഹൃത്ത് മരണപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ചെറുവത്തൂര്‍ കാടങ്കോട് കാവുഞ്ചിറ കോളനിയിലെ വയറിംഗ് തൊഴിലാളി വിപിനെ(23)യാണ് വീടിനടുത്തുള്ള പമ്പ് ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ജനുവരി 3ന് പുലര്‍ച്ചെ പടന്ന മുണ്ട്യ ക്ഷേത്രത്തില്‍ ഒറ്റക്കോല മഹോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ പയ്യങ്കിയില്‍ വെച്ച് വിപിനും സുഹൃത്ത് കാടങ്കോട് കോളനിയിലെ രാജന്റെ മകന്‍ ജിഷ്ണുരാജും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ജിഷ്ണുരാജ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിപിന്‍ ഏറെക്കാലം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിനു ശേഷം വിപിന്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.
കാടങ്കോട്ടെ രവി-രമണി ദമ്പതികളുടെ മകനാണ് വിപിന്‍. ഏക സഹോദരി നീതു വിദ്യാര്‍ത്ഥിനിയാണ്.
മൃതദേഹം ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
No comments:
Post a Comment