Latest News

വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയില്‍

ചെറുവത്തൂര്‍: വീട്ടമ്മയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കരക്കേരുവിലെ മരംവെട്ട് തൊഴിലാളി ശശിയുടെ ഭാര്യ ലത (40)യാണ് തിങ്കളാഴ്ച രാവിലെ തീവണ്ടി തട്ടി മരിച്ചത്.[www.malabarflash.com]

കുട്ടികള്‍ക്ക് രാവിലെ ചായ നല്‍കിയ ശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയ ലത കരപ്പാത്ത് റെയില്‍വേ കട്ടിംഗിനടുത്തുവെച്ചാണ് മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ ഇടിച്ച് മരിച്ചത്. 

ഭര്‍ത്താവ് ശശി വലിയമ്മയോടൊപ്പം ചന്തക്ക് പോയ സമയത്താണ് ലത ജീവനൊടുക്കിയത്. കുറച്ചു നാളായി ഇവര്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നു. 

മക്കള്‍: സിദ്ധാര്‍ത്ഥ്, വന്ദന, ശിവദ. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.