Latest News

വിറ്റഴിച്ച 24,000 ഓളം ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി യമഹ ഇന്ത്യ

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ച 24,000 ഓളം ബൈക്കുകളെ യമഹ ഇന്ത്യ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. എഫ് സി 25, ഫേസര്‍ 25 ബൈക്കുകളെയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.[www.malabarflash.com] 

ഹെഡ് കവര്‍ ബോള്‍ട്ട് അയഞ്ഞു പോകാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. 2017 ജനുവരി മുതല്‍ നിര്‍മ്മിച്ച ബൈക്കുകളാണ് ഇത്തരത്തില്‍ പരിശോധിക്കുന്നത്.

21,640 എഫ് സി25 ബൈക്കുകളും 2,257 ഫേസര്‍ 25 ബൈക്കുകളുമാണ് പരിശോധിക്കുന്നത്. ഈ ബൈക്കുകളുടെ തകരാര്‍ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നാണു യമഹ പറയുന്നത്. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ നേരിട്ടു വിവരം അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.