ചട്ടഞ്ചാല്‍: ദേശീയപാതേയയും സംസ്ഥാന തീരദേശ റോഡിനേയും ബന്ധിപ്പിക്കുന്ന ഉദുമ-തെക്കില്‍ റോഡ് (ചട്ടഞ്ചാല്‍-കളനാട്) നവീകരണ പദ്ധതിയില്‍ 600 മീറ്റര്‍ ദൂരം ഒഴിവായി.[www.malabarflash.com]
ചട്ടഞ്ചാല്‍ ടൗണില്‍നിന്ന് കനിയംകുണ്ട് വരെയുള്ള ഭാഗം അടങ്കലില്‍നിന്ന് ഒഴിവായതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഈ ഭാഗം ഒഴിവാക്കി റോഡ് മെക്കാഡം ടാറിങ് കഴിഞ്ഞദിവസം തുടങ്ങി.
കനിയംകുണ്ടില്‍നിന്ന് കളനാട് ഭാഗത്തേക്കാണ് ടാറിങ് തുടങ്ങിയിട്ടുള്ളത്. മുഴുവനായും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ റോഡ് പൊതുമരാമത്ത് ഫണ്ടുപയോഗിച്ച് 2.80 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്.

മന്ത്രി ജി.സുധാകരന്‍ റോഡിന്റെ പ്രവൃത്തി മാസങ്ങള്‍ക്ക് മുന്‍പ് ചട്ടഞ്ചാലില്‍ ഉദ്ഘാടനംചെയ്‌തെങ്കിലും ജോലികള്‍ തുടങ്ങിയത് ഈയിടെയാണ്. അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് മൂന്നുകോടി രൂപയാണ് ആദ്യം അടങ്കല്‍തുക നിശ്ചയിച്ചിരുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്‌നിക്ക് എക്‌സാമിനര്‍ നടത്തിയ വിശദമായ പദ്ധതി പരിശോധയില്‍ തുക കുറയ്ക്കുകയായിരുന്നു.
കളനാടുനിന്ന് ചട്ടഞ്ചാല്‍ ഭാഗത്തേക്കാണ് എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. അനുവദിച്ച തുകയില്‍ പദ്ധതി ഒതുക്കേണ്ടിവന്നതിനാലാണ് 600 മീറ്റര്‍ ഭാഗം ഒഴിവാക്കേണ്ടി വന്നതെന്നാണ് പി.ഡബ്ല്യു.ഡി. അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈഭാഗം കൂടി മെക്കാഡം ചെയ്യാന്‍ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. പണി നടക്കുന്ന ഭാഗം ഏപ്രിലിനകം പൂര്‍ത്തിയാക്കാനാണ് കരാര്‍ വ്യവസ്ഥ.
വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായതിനാലാണ് ചട്ടഞ്ചാല്‍-കളനാട് റോഡ് നവീകരണത്തിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഇടപെട്ട് അംഗീകാരമായത്. റോഡിന്റെ ചെറിയൊരു ഭാഗം പ്രത്യേകിച്ച് ചട്ടഞ്ചാല്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രവേശനകവാട ഭാഗം ഒഴിവായത് നിര്‍വഹണത്തിലെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതേ റോഡിനോടൊപ്പം അംഗീകാരംലഭിച്ച ചട്ടഞ്ചാല്‍-ദേളി റോഡിന്റെ നവീകരണം പുരോഗമിക്കുകയാണ്. കാസര്‍കോട് പാക്കേജിലാണ് ഈ പദ്ധതി. ഈ റോഡിന്റെ ദേളി-മേല്‍പ്പറമ്പ് ഭാഗം നവീകരിക്കുന്നതിനും അംഗീകാരമായിട്ടുണ്ട്. രണ്ട് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയായാല്‍ ദേശീയപാതയേയും ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡിനേയും ബന്ധിപ്പിച്ച് ഗതാഗതം സുഗമമാകും.
No comments:
Post a Comment