നീലേശ്വരം: നീലേശ്വരം പാലക്കാട്ട് കുറുംബ ഭഗവതി (ചീര്‍മ്മക്കാവ്) ക്ഷേത്ര ബ്രഹ്മ കലശോത്സവത്തിന് കലവറ നിറച്ചു.[www.malabarflash.com]
കുറുംബ ഭഗവതി (ചീര്‍മ്മക്കാവ്) ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കലവറഘോഷയാത്ര പഞ്ചവാദ്യത്തിന്റെയും മുത്തുകുടകളുടേയും അകമ്പടിയോടെ കോവെന്റ് ജംഗഷന്‍ വഴി വടക്കേകാവിലും തെക്കേ കാവിലും പ്രദക്ഷിണം നടത്തി കന്നികലവറയില്‍ സമര്‍പ്പണം നടത്തി.
കലവറഘോഷയാത്രയ്ക്ക് ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ്മരാജ, വര്‍ക്കിംഗ് ചെയര്‍മാന്‍ പുരുഷോത്തമന്‍ പുളിക്കാല്‍, ജനറല്‍ കവീനര്‍ കെ.വി.രാജീവന്‍, വൈസ് ചെയര്‍മാന്‍ പല്ലവ നാരായണന്‍, അരമന ഗോപാലന്‍നായര്‍, കലവറ കമ്മറ്റി ചെയര്‍മാന്‍ കെ.മോഹനന്‍, മാതൃസമിതി പ്രസിഡന്റ് ടി.വി.ശ്യാമള, സെക്രട്ടറി പി.പി.മാധവി, വളണ്ടിയര്‍ കമ്മറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍, കവീനര്‍ ടി.സുന്ദരന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പിനാന്‍ മാസ്റ്റര്‍, കവീനര്‍ ദിനേഷ് കുണ്ടേന്‍വയല്‍, സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ വിനോദ് അരമന, വൈസ് ചെയര്‍മാന്‍ ബി.കണ്ണന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ ആയത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബ്രഹ്മ കലശോത്സവത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ക്ഷേത്രം തന്ത്രി മയ്യല്‍ ദിലീപ് വാഴുന്നവര്‍ക്കും എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ക്കും പൂര്‍ണ്ണകുംഭത്തോടെ സ്വീകരണം നല്‍കി. തുര്‍ന്ന് വിവിധ പൂജാധി കര്‍മ്മങ്ങള്‍ നടന്നു, ധാര്‍മ്മിക സമ്മേളനം, ചരട്കുത്തി കോല്‍ക്കളി തുടര്‍ന്ന് രാത്രി പ്രദേശത്തെ കലാകാരന്‍മാരുടെ വിവിധ കലാപരിപാടികളും നടന്നു.
വ്യാഴാഴ്ച രാവിലെ 5.30 മുതല്‍ ഗണപതിഹോമം, വിവിധപൂജകള്‍, 10ന് കലവറ സമര്‍പ്പണം, 11ന് ഉഡുപ്പി കടപാടി മഠം ശ്രിമദ് ജഗത്ഗുരു ആനേഗുന്ദി മഹാസംസ്ഥാന സരസ്വതിപീഠാദ്ധ്യക്ഷന്‍ അനന്തശ്രീ വിഭൂഷിത കളഹസ്തേന്ദ്ര സരസ്വതി മഹാസ്വാമികള്‍ക്ക് നീലേശ്വരം കോണ്‍വെന്റ് ജംഗഷനില്‍ നിന്ന് പൂര്‍ണ്ണകുംഭത്തോടെ സ്വീകരിക്കും. തുടര്‍ന്ന് സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണം. ഉച്ചപൂജ, അന്നദാനം, വൈകീട്ട് അഞ്ച് മണിക്ക് ഇരട്ട തായമ്പക, ആറ് മുതല്‍ കുണ്ഡശുദ്ധി, ഭഗവതി സേവ, എഴ് മണിക്ക് വെള്ളിക്കോത്ത് വിശ്വംഭരന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി, രാത്രി 11ന് ശ്രീ രുദ്രഹേമാംബിക നാടകം.
വെളളിയാഴ്ച രാവിലെ 5.30 വിവിധ പൂജാധി കര്‍മ്മങ്ങള്‍, 10ന് കലവറ സമര്‍പ്പണം, ഉച്ചയ്ക്ക് അന്നദാനം, ഉച്ചയ്ക്ക് രണ്ട് മുതല്‍ പൂരക്കളി പ്രദര്‍ശനം, വൈകിട്ട് ആറ് മണിക്ക് പയ്യാവൂര്‍ മാധവന്‍ മാസ്റ്ററുടെ ആദ്യാത്മീക പ്രഭാഷണം, രാത്രി എട്ട് മണിക്ക് ഫൈവ്സ്റ്റാര്‍ തട്ടുകട മെഗാഷോ.
No comments:
Post a Comment