കാഞ്ഞങ്ങാട്: നാല് മാസം മുമ്പ് നടന്ന കവര്‍ച്ചയ്ക്കിടയില്‍ സി.സി.ടി.വി.യില്‍ കുടുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോയില്‍ യാത്രചെയ്യവെ പോലീസ് പിന്തുടരുന്നത് കണ്ട് ചാടി രക്ഷപ്പെട്ട മോഷ്ടാവിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. [www.malabarflash.com]
പള്ളിക്കര ചെര്‍ക്കപ്പാറയിലെ പി.എം. സയ്യിദ് (26)ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനടുത്ത പോക്കറ്റ് ജന്റ്‌സ് ബോയ്‌സ് ആന്റ് വെയര്‍ വസ്ത്രസ്ഥാപനം കുത്തിത്തുറന്ന് 10620 രൂപയാണ് കവര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 9ന് രാത്രി 12നാണ് സംഭവം. സി.സി.ടി.വി.യില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം പോലീസ് ശേഖരിച്ച് ആളെതിരിച്ചറിഞ്ഞ് അന്വേഷിച്ചുവരികയായിരുന്നു.
ബുധനാഴ്ച ബസ് സ്റ്റാന്റ് പരിസരത്തു കൂടി ഓട്ടോയില്‍ കറങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പോലീസ് പിന്തുടര്‍ന്നത്. പടന്നക്കാട്ടെത്തിയപ്പോള്‍ സയ്യിദ് ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് സംഘം പിന്നാലെ ഓടിയാണ് പിടികൂടിയത്.
No comments:
Post a Comment