Latest News

ഫുട്‌ബോള്‍ ആരാധകരെ കൊണ്ട് ബേക്കല്‍ വീര്‍പ്പു മുട്ടി; മൗവ്വല്‍ കപ്പിന് തുടക്കമായി

ബേക്കല്‍: മൗവ്വല്‍ മുഹമ്മദന്‍സ് സ്‌പോട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് മൗവ്വല്‍ കപ്പിന് വേണ്ടിയുള്ള അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ബേക്കല്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി.[www.malabarflash.com]

ഏറെ വിവാദങ്ങള്‍ക്കും നിയമ പോരാട്ടത്തിനുമൊടുവില്‍ ആരംഭിച്ച മൗവ്വല്‍ കപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ഫുട്‌ബോള്‍ ആരാധകരെ കൊണ്ട് ഗ്യാലറി തിങ്ങി നിറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി അധ്യക്ഷത വഹിച്ചു.
പി വി പി മുസ്തഫ, പി. ഇന്ദിര, എ.പി.എം ഷാഫി, കെ.മണികണ്ഠന്‍, പി.കെ.അബ്ദുറന്മാന്‍ മാസ്റ്റര്‍, പി.കെ.ബഷീര്‍, സാജിദ് മൗവ്വല്‍, പി.കെ.മുഹമ്മദ് ഷാ, ഷാഫി യൂസഫ്, കമാംപാലം അബ്ദുല്ല, അബ്ദുല്ല സുലൈമാന്‍, കാദര്‍ മൊയ്തീന്‍, ഇബ്രാഹിം സുലൈമാന്‍, എം.സി.അനീഫ, അയ്യൂബ്' സാജിദ് അബ്ബാസ് പ്രസംഗിച്ചു.അബൂബക്കര്‍ മാണിക്കോത്ത് സ്വാഗതം പറഞ്ഞു. 

മൗവ്വലിലെ മുഹമ്മദന്‍സ് ക്ലബ് പരിസരത്ത് നിന്ന് ബാന്റ് മേളയുടെ അകമ്പടിയോടെ നൂറ് ക്കണിക്കിന് പേര്‍ അണിനിരന്ന വിളബര ഘോഷയാത്ര ഉണ്ടായിരുന്നു.
  ഗോള്‍ വലയം കാക്കാന്‍ മോഹന്‍ ബഗാന്‍ ടീമിന്റെ നിഖിലും, കേരളവര്‍മ്മ താരം ജിഷ്ണുവും അണിന്നിരന്ന ജിം ഖാന മേല്‍പറമ്പും' സൂപ്പര്‍ താരങ്ങള്‍ അണിന്നിരന്ന ജി കെ.കുണിയും ഉല്‍ഘാടന മത്സരത്തില്‍ ഏററുമുട്ടിയത്. മുഴുവന്‍ സമയവും പിന്നിട്ടപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ജി.കെ കുണിയ ജേതാക്കളായി. 

ശക്തമായ പോലീസ് കാവലിലാണ് മത്സരം നടന്നത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.