ബേക്കല്‍: ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ് ഫുട്‌ബോള്‍. കാല്‍പ്പന്തുകളിയുടെ ആരാധകരെ ആവേശത്തിലാഴ്ത്തി ബേക്കലില്‍ വ്യാഴാഴ്ച വിസിലുയരും.[www.malabarflash.com]
മൗവ്വല്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മൗവ്വല്‍ കപ്പ് 2018 വ്യാഴാഴ്ച മുതല്‍ 16 വരെ ബേക്കല്‍ ഫ്‌ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
അള്‍ജീരിയ, സെനഗല്‍, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ക്കൊപ്പം ദേശീയ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും മത്സരത്തില്‍ അണി നിരക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
മത്സരം വ്യാഴാഴ്ച രാത്രി എട്ടിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ജിഎസ്‌കെ കുണിയ, ജിംഖാന മേല്‍പറമ്പുമായി ഏറ്റമുട്ടും.
16 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് കാവലിലാണ് മത്സരങ്ങള്‍ നടക്കുക.
അതേ സമയം കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് സെക്രട്ടറി റാശിദിന് നേരെയുണ്ടായ ആക്രമണവുമായി മൗവ്വല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ബന്ധമില്ലെന്ന് സംഘാടകര്‍ അറിയിച്ചു.
റാശിദിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബേക്കലില്‍ പൂര്‍ണ്ണമാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുന്നുണ്ടെങ്കിലും വാഹന ഗതാഗതം തടസ്സപ്പെട്ടില്ല.
No comments:
Post a Comment