ബേക്കല്‍: ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് സെക്രട്ടറിക്ക് നേരെ ആക്രമണം. കാര്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ബേക്കല്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും. ബ്രദേര്‍സ് ക്ലബ്ബാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.[www.malabarflash.com]
ബ്രദേര്‍സ് ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറിയും അബൂബക്കറിന്റെ മകനുമായ റാശിദ് (38) ന് നേരെയാണ് ബുധനാഴ്ച രാത്രി 11.30 മണിയോടെ അക്രമമുണ്ടായത്.
പെരിയാട്ടടുക്കത്തെ വീട്ടിലേക്ക് കെ.എല്‍ 60 എന്‍ 2786 മരുതി കാറില്‍ പോവുകയായിരുന്ന തന്നെ റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കി കാര്‍ തടയുകയും 15 ഓളം ആളുകള്‍ അക്രമിക്കുകയുമായിരുന്നുവെന്നാണ് റാശിദിന്റെ പരാതി. അക്രമികള്‍ കാര്‍ എറിഞ്ഞു തകര്‍ത്തു.
കല്ലേറില്‍ പരിക്കേററ റാശിദിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബേക്കലില്‍െ വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട വിവാദമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
ഏറെ വിവാദങ്ങള്‍ക്കും, നിയമ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ മുഹമ്മദന്‍സ് മൗവ്വലിന്റെ ആഭിമുഖ്യത്തില്‍ ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വ്യാഴാഴ്ച രാത്രി തുടങ്ങാനിരിക്കെയാണ് റാശിദിന് നേരെ അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.
No comments:
Post a Comment