ചെമനാട്: ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 22ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് സി ടി അഹമ്മദലി നിര്‍വഹിച്ചു.[www.malabarflash.com]
പി ടി എ പ്രസിഡന്റ് അഷ്റഫ് കൈന്ദര്‍ അദ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍, .നൗഷാദ് അലിചേരി, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുഹമ്മദ് ലുത്ത്ഫത്തുളള, ശാസിയ സി എം , യു എം അഹമ്മദ് അലി, സി എച് സാജു, ഷഫീക് നസ്രുല്ലഹ് , ശാലിയമ്മ ജോസഫ് , സമീര്‍, മുഹ്‌സീന , കെ വി സുനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആദരിക്കല്‍ ചടങ്ങ് എന്‍ എ. നെല്ലികുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങള്‍ എം.എല്‍.എ വിതരണം ചെയ്തു. പത്താം ക്ലാസ്സിലും പ്ലസ്ടുവിലും നൂറു ശതമാനം മാര്‍ക്ക് നേടി വിജയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുള്ള സ്വാഗതവും, കണ്‍വീനര്‍ അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment