കാസറകോട്: ജീവകാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന കനിവ് സഹകരണ ചാരിറ്റി ചര്‍ളടുക്കയുടെ (കെ.എസ്.സി.സി) രണ്ടാം വാര്‍ഷിക പരിപാടി ഫെബ്രുവരി 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
സയ്യിദ് എന്‍.പി.എം.ഹാമിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥന നിര്‍വഹിക്കും. കെ.എസ്.സി.സി പ്രസിഡണ്ട് റസാഖ് പെര്‍ള അധ്യക്ഷത വഹിക്കും. പ്രമുഖ വാഗ്മി ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ബദിയടുക്ക എസ്.ഐ പ്രശാന്ത്, മുനീര്‍ ചെടേക്കാല്‍, റഷീദ് ബെളിഞ്ചം, ഖയ്യൂം മാന്യ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, ബഷീര്‍ ഫൈസി ചെറുകുന്ന്, ടി.ടി.മുഹമ്മദ് ബാഖവി തുടങ്ങിയ പ്രമുഖ പണ്ഡിതന്‍മാരും പരിപാടിയില്‍ സംബന്ധിക്കും.
അലി മീയാഡിപ്പള്ളം സ്വാഗതവും മൊയ്തീന്‍.സി.എ.കെ നന്ദിയും പറയും.
No comments:
Post a Comment