കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നടക്കുന്ന സി.ഒ.എ 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ഓപ്പറേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെ.സി.എന്‍ ജേതാക്കളായി.[www.malabarflash.com]
നീലേശ്വരം എന്‍.എം.സി.എന്‍ റണ്ണേഴ്‌സപ്പായി. താളിപ്പടുപ്പ് മൈതാനിയില്‍ കാസര്‍കോട് സി.ഐ സി.എ അബ്ദുറഹീം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ആറ് ഹെഡ് എന്റുകളില്‍ നിന്നായി 8 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരം വീക്ഷിക്കാന്‍ നിരവധിപേരാണ് എത്തിയത്.
പ്രോഗ്രാം കമ്മറ്റി ചെര്‍മാന്‍ കെ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് ഒഫിഷ്യലും അഷ്‌റഫ് അംപെയറുമായ പരിപാടിയില്‍ ദിവാകര ഉപ്പള കമന്റേറ്ററായി.

സി.ഒ.എ പ്രസിഡന്റ് എം മനോജ് കുമാര്‍, ജില്ലാസെക്രട്ടറി ലോഹിതാക്ഷന്‍, സ്റ്റാഫ് കമ്മറ്റി കെ.രഘുനാഥ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സതീഷ് കെ പാക്കം, തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
നീലേശ്വരം എന്‍.എം.സി.എന്നില്‍ നിന്നും കാഞ്ഞങ്ങാട് ആഷിതില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പങ്കെടുത്തു.യൂണിറ്റി കാഞ്ഞങ്ങാട് , പി.സി.എന്‍ ഉദുമ, കെ.സി.എന്‍ കാസര്‍കോട് എന്നീ ഹെഡന്റുകളില്‍ നിന്ന് ഓരോ ടീം വീതം മത്സരത്തില്‍ പങ്കെടുത്തു.
No comments:
Post a Comment