പൂന: കേരളത്തിന്റെ പ്ലേ ഓഫ് മോഹങ്ങളെ നെഞ്ചിലേക്കെടുത്ത് പൂനയുടെ വലതുളച്ച സി.കെ വിനീതിന്റെ മാജിക്കിൽ ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തു. ഇഞ്ചുറി ടൈമിൽ പെകൂസന്റെ ലോംഗ് ബോൾ നെഞ്ചിൽ പിടിച്ചെടുത്ത് വട്ടംകറങ്ങി നിറയൊഴിച്ച വിനീത് കേരളത്തിനു വീണ്ടും ജീവൻ നൽകിയിരിക്കുന്നു. വിനീതിന്റെ ഇഞ്ചുറി ടൈം ഗോളിൽ കേരളം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പൂന സിറ്റിയെ പരാജയപ്പെടുത്തി.[www.malabarflash.com]
ജാക്കിച്ചാന്ദ് സിംഗിലൂടെ മുന്നിലെത്തിയ കേരളത്തെ പെനാൽറ്റി ഗോളിൽ എമിലിനിയാനോ അൽഫാരോ ഒപ്പമെത്തിച്ചെങ്കിലും വിനീത് ഒരുതവണകൂടി രക്ഷകനാകുന്ന കാഴ്ചയാണ് പൂന ഛത്രപതി സ്റ്റേഡിയത്തിൽ കാണാനായത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളിയിലെ മൂന്നു ഗോളുകളും പിറന്നത്.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പൂനയെ ഹൈ ബോളുകളും ലോംഗ് ബോളുകളുംകൊണ്ട് നേരിട്ട കേരളം ആദ്യപകുതിയിൽ വെള്ളംകുടിപ്പിച്ചു. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ഇയാൻ ഹ്യൂം പുറത്തുപോയതും കേരളത്തെ ആശങ്കയിലാഴ്ത്തി. എന്നാൽ 58 ാം മിനിറ്റിൽ കേരളം ആഗ്രഹിച്ച ഗോൾ എത്തി. അടുത്തിടെ മാത്രം ടീമിനൊപ്പം ചേർന്ന ഗുഡ്ജോണിന്റെ പാസിൽ ജാക്കിയുടെ ലോംഗ് ഷോട്ട്. പൂനയുടെ ബോക്സിനു പുറത്തുനിന്നുമെടുത്ത കിടിലൻ ഷോട്ട് ഗോളിയേയും കടന്ന് വലയിൽ.
ഗോൾ വീണതോടെ ഉണർന്നുകളിച്ച പൂന 77 ാം മിനിറ്റിൽ സമനില പിടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ സുബാശിഷ് ചൗധരി എമിലാനോയെ ബോക്സിൽ ഫൗൾ ചെയ്തതിന് പൂനയ്ക്കു അനുകൂലമായ പെനാൽറ്റി. എമിലാനോയെടുത്ത പെനാൽറ്റി സുബാശിഷ് ചൗധരിയെ കാഴ്ചക്കാരനാക്കി വലയിൽ. കേരളം നടുങ്ങിയ നിമിഷം. എന്നാൽ മുന്നേറാൻ വിജയം അനിവാര്യമായിരുന്ന കേരളത്തനു തോൽക്കാനാവില്ലായിരുന്നു.
എല്ലാം അവസാനിച്ചു എന്നുതോന്നിയ അവസാന നിമിഷം സി.കെ വിനീതന്റെ ബൂട്ട് കേരളത്തിനായി മാജിക്ക് കാണിച്ചു. കളിതീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി. മൈതാനത്തിന്റെ മധ്യത്തിൽനിന്നും പെകൂസണിന്റെ ലോംഗ് ബോൾ വിനീതിനെ തേടിവരുമ്പോൾ രണ്ടു ഡിഫണ്ടർമാർ കാവലുണ്ടായിരുന്നു. എന്നാൽ പൂനയുടെ പോസ്റ്റിനു പുറംതിരിഞ്ഞ് പന്ത് നെഞ്ചിൽ സ്വീകരിച്ച വിനീത് ഒന്നുവെട്ടിത്തിരിഞ്ഞു. നെഞ്ചിൽനിന്നു പുല്ലിലേക്കുവീണ പന്തിൽ വലംകാൽകൊണ്ട് ഉഗ്രൻപ്രഹരം. പൂന ഗോളി വിശാൽ കെയ്ത്തിനെ കടന്ന പന്ത് വലയുടെ വലത്തുകോർണറിൽ.
സ്റ്റേഡിയം പൊട്ടിത്തെറിച്ചു. മഞ്ഞയല ആർത്തലച്ചു. വിലപ്പെട്ട മൂന്നു പോയിന്റുമായി കേരളം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി.

No comments:
Post a Comment