കാസര്‍കോട്: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ഉപസ്ഥാപനമായ ഭാരത് ഭവന്‍ മാര്‍ച്ച് ആദ്യവാരത്തില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നടത്തുന്ന ദശഭാഷ സാംസ്‌കാരിക സംഗമോത്സവിന്റെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ ലൈബ്രറിയില്‍ ചേര്‍ന്ന ജനറല്‍ കമ്മിറ്റിയുടേയും പ്രോഗ്രാം-പ്രചരണ കമ്മിറ്റിയുടേയും യോഗം തീരുമാനിച്ചു.[www.malabarflash.com]
മാര്‍ച്ച് മൂന്നിന് രാവിലെ പത്ത് മണിക്ക് പുലിക്കുന്നിലെ ടി. ഉബൈദ് നഗറില്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച 15ഓളം പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് വിവിധ ഭാഷകളിലെ കവികളെ അണിനിരത്തി കവിയരങ്ങ് നടത്തും. ഉച്ചതിരിഞ്ഞ് ബഹുസ്വരത എന്ന വിഷയത്തില്‍ ഭാഷാ സെമിനാറും സംഘടിപ്പിക്കും. ആറ് മണിക്ക് വിവിധ കലാപരിപാടികള്‍ കോര്‍ത്തുള്ള സ്‌കിറ്റ് അരങ്ങേറും. 200 ഓളം കലാകാരന്മാര്‍ അണിനിരക്കും.
യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. അഡ്വ. പി.വി ജയരാജന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ടി.എ ഷാഫി, സണ്ണി ജോസഫ്, പി. ദാമോദരന്‍, ഉമേശ് സാലിയാന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, സി.എല്‍ ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി, കെ.എസ് ഗോപാലകൃഷ്ണന്‍, ആര്‍.എസ് രാജേഷ് കുമാര്‍, ഷാഫി എ. നെല്ലിക്കുന്ന്, തുളസീധരന്‍, റഹീം ചൂരി, ഉദയന്‍ കുണ്ടംകുഴി, സുരേഷ് ബേക്കല്‍, എം.എ നജീബ്, കെ.എച്ച് മുഹമ്മദ്, റഊഫ് ബായിക്കര സംസാരിച്ചു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment