കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുന്ന ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ മാസം 28 ന് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നല്‍കും.[www.malabarflash.com]
28 ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസയിലും, ഉച്ചയ്ക്ക് 1.30ന് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തിലുമാണ് ക്ലാസുകള്‍ നടക്കുക.
ക്ലാസുകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മറ്റി മെമ്പര്‍ സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുള്‍ റഹിമാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍മാരായ കെ.ടി.അബ്ദുള്‍ റഹിമാന്‍, എം.നിഷാദ്, ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലുള്ള ഹാജിമാരും ഉദുമ മണ്ഡലത്തിലെ ബേക്കല്‍ വരെയുള്ളവരും കാഞ്ഞങ്ങാട് നടക്കുന്ന ക്ലാസിലും, ഉദുമ മണ്ഡലത്തില്‍ ബേക്കലിന് വടക്ക് വശമുള്ളവരും മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലുള്ള ഹാജിമാരും ചെര്‍ക്കളയിലെ ക്ലാസിലുമാണ് പങ്കെടുക്കേണ്ടത്.
ക്ലാസിന് വരുന്ന ഹാജിമാര്‍ കവര്‍ നമ്പര്‍, ഒന്നാംഘട്ട പണമടച്ച രശീത്, ബ്ലഡ് ഗ്രുപ്പ് മുതലായവ കൊണ്ടുവരണം. കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസില്‍ പങ്കെടുക്കണം. വിവരങ്ങള്‍ അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എം.ഇബ്രാഹിം (9447020830), കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: എം.ടി.പി.ഷൗക്കത്ത് (9847843213), നീലേശ്വരം ഏരിയ: ഇ.സുബൈര്‍ (9539070232), കാഞ്ഞങ്ങാട് ഏരിയ: ഹമീദ് കുണിയ (9447010444), ചിത്താരി, പള്ളിക്കര ഏരിയ:.എം.ടി.അഷ്‌റഫ് (9496143420), ഉദുമ, ബേക്കല്‍ ഏരിയ: സി.അബ്ദുള്‍ ഹമീദ് ഹാജി (9447285759), എം.ഷബീര്‍ (9495064064), ചെര്‍ക്കള ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), എം.അബ്ദുള്‍ റസാഖ് (9388454747), എന്‍.എം.ബഷീര്‍ (9847142338), കാസര്‍കോട് ഏരിയ: എന്‍.കെ.അമാനുല്ലാഹ് (9446111188), എം.മുഹമ്മദ് (8547073590), പി.എം.സാലിഹ് മൗലവി (9633644663), കുമ്പള ഏരിയ: ലുഖ്മാനുല്‍ ഹക്കീം (9895754585), എം.സുലൈമാന്‍ (9496709775), ഉപ്പള ഏരിയ സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.അബ്ദുള്‍ ഹനീഫ (9400440035), പി.എം.മുഹമ്മദ് (9895500073) എന്നിവരുമായി ബന്ധപ്പെടുക.
No comments:
Post a Comment