Latest News

കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി സമാധിയായി

ചെന്നൈ∙ കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി (83) സമാധിയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരുമാസത്തോളമായി ഇവിടെ ചികിൽസയിലായിരുന്നു.[www.malabarflash.com] 

ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണു ജയേന്ദ്രസരസ്വതി. 1970ൽ കാഞ്ചീപുരത്തുനിന്നു നടന്നു നേപ്പാൾവരെ പോയി. 

റയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണു സുബ്രഹ്‌മണ്യനെന്ന ജയേന്ദ്ര സരസ്വതി പിറന്നത്.

വേദാധ്യയനം കഴിഞ്ഞു 19-ാം വയസ്സിൽ സുബ്രഹ്‌മണ്യൻ ജയേന്ദ്ര സരസ്വതിയായി സന്യാസ ജീവിതത്തിലേക്കു കാൽവച്ചു. 1954 മാർച്ച് 22നാണ് ആദിശങ്കരൻ ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്‌തിമണ്ഡപത്തിൽ ഗുരുവിൽനിന്നു ജയേന്ദ്ര സരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്.

കാലടിയിലെ കീർത്തിസ്‌തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേരുപുതുക്കൽ, ഏനത്തൂരിൽ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന കൽപിത സർവകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങൾ, നസ്‌റേത്ത്‌പേട്ടിൽ ജയേന്ദ്രസരസ്വതി ആയുർവേദ കോളജ്, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം ഇവയൊക്കെ സ്വാമിയുടെ നേട്ടങ്ങളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.