Latest News

എം എസ് എഫ് ഹരിതയുടെ മുന്നേറ്റം പ്രതീക്ഷ നൽകുന്നത്: ചെർക്കളം അബ്ദുല്ല

കാസർകോട് : നിശബ്ദരാവരുത് നേരിന്റെ പെൺപക്ഷം എന്ന പ്രമേയത്തിൽ എം എസ് എഫ് വിദ്യാർത്ഥിനി വിഭാഗം ഹരിത കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ‘സമീക്ഷ 2018’  ശ്രദ്ധേയമായി.[www.malabarflash.com]

കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ ചെർക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനികളിൽ രാഷ്ട്രീയ ബോധം വളർത്തിയെടുക്കുന്നതിൽ ഹരിതയുടെ നേതൃത്ത്വതിൽ മികച്ച മുന്നേറ്റം നടത്തുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ ക്യാമ്പസുകളിൽനിന്നായി ഇരുന്നൂറിൽപരം വിദ്യാർത്ഥിനികൾ പങ്കെടുത്ത പരിപാടി ഹരിത ജില്ലാ പ്രസിഡന്റ് ഷഹീദ റാഷീദ് കുണിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി തസീല മേനങ്കോട് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് ട്രഷററായി തെരുഞ്ഞെടുത്ത ചെർക്കളം അബ്ദുള്ള സാഹിബിനും, ഹരിതയുട സംസ്ഥാന ഭാരവാഹികൾക്കും സ്വീകരണം നൽകി . ക്യാമ്പിൽ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ നടന്നു.

ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി മുഖ്യാതിഥിയായി സംബന്ധിച്ചു. ജനറൽ സെക്രെട്ടറി നജ്മ തബ്ശീറ , ഭാരവാഹികളായ ഫാറൂഖ് കോളേജ് യൂണിയൻ ചെയർപേഴ്സൺ മിനാ ഫർസാന, ജുവൈരിയ എം, പ്രശസ്ത സൈകോളജിസ്റ്റ് സുമയ്യ മുഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ട്രഷറർ ഇർഷാദ് മൊഗ്രാൽ സംസാരിച്ചു.

മുഹമ്മദ് കുഞ്ഞി ഉളുവാർ, ജാബിർ തങ്കയം, അസ്ഹറുദ്ദീൻ എതിർത്തോട്, ഖാദർ ആലൂർ, നഷാത്ത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുല്ല, റമീസ് ആറങ്ങാടി, മുനിസ സാലിസ, ജുമാന ഷിഫ, സഫ്‌വാന, സഫിയ, ശബീബ, അനസ് എതിർത്തോട്, സർഫ്രാസ് കടവത്ത്, സിദ്ദീഖ് മഞ്ചേശ്വരം, അഷ്റഫ് ബോവിക്കാനം, റഹിം പള്ളം തുടങ്ങിയവർ സംബന്ധിച്ചു. ഹരിത ജില്ലാ ട്രഷറർ അഷ്രീഫ അബ്ദുള്ള നന്ദി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.