കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രക്കടയില്‍ തീ പിടുത്തമുണ്ടായി. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കുപ്പായക്കടയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. 3. 35 ഓടെയാണ് സംഭവം.[www.malabarflash.com]
കടക്കുള്ളില്‍ നിന്നും ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നതും ഷട്ടറിനിടയിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍മാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.
കടയുടെ മുന്‍വശത്താണ് തീ പിടുത്തമുണ്ടായത്. കടയുടെ കൗണ്ടറുകളും ഏസി ഉള്‍പ്പെടെയുള്ളവയും പൂര്‍ണ്ണമായും കത്തിയും മറ്റ് തുണിത്തരങ്ങള്‍ പുകയും കരിയും പടര്‍ന്നും നശിച്ചു.
മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷ്, ലീഡിങ്ങ് ഫയര്‍മാന്‍മാരായ മനോജ് കുമാര്‍, അനില്‍, ഫയര്‍മാന്‍മാരായ വേണു ഗോപാലന്‍, യദുകൃഷ്ണന്‍, വിപിന്‍, അഭീഷ്. ഡ്രൈന്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് എത്തിയത്.
പയ്യന്നൂര്‍ സ്വദേശി സുനിലാണ് സ്ഥാപനത്തിന്റെ ഉടമ.
No comments:
Post a Comment