തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജിൽനിന്നും വിലപിടിപ്പുള്ള രേഖകൾ, സ്വർണ്ണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണെന്നു മുഖ്യമന്ത്രി അറിയിച്ചു. [www.malabarflash.com]
കൂടുതൽ അന്വേഷണത്തിന് പരാതിക്കാരുടെ സാന്നിധ്യം അത്യാവശ്യമായതിനാൽ അവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഞ്ഞളാംകുഴി അലിയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും ദുബായ് എയർപോർട്ടുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദുബായ് പോലീസും അന്വേഷണം നടത്തിവരുന്നു.
വിലയേറിയ സാധനങ്ങൾ നഷ്ടമായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എയർപോർട്ട് ഡയറക്ടർ, മാനേജർ, സിഐഎസ്എഫ്-കസ്റ്റംസ് ഉദ്യോഗസ്ഥർ, വിവിധ എയർ ട്രാവൽ കന്പനികളുടെ ഉദ്യോഗസ്ഥർ, കരിപ്പൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ തുടങ്ങിയ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേർന്നിരുന്നു. കൂടുതൽ സിസിടിവി കാമറകളും മറ്റും സ്ഥാപിക്കാൻ തീരുമാനിച്ചു

No comments:
Post a Comment