ബോവിക്കാനം: ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബോവിക്കാനം പൊവ്വലിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന ദമ്പതികളുടെ കൈവശം കണ്ട നവജാത ശിശുവിനെ പോലീസ് ഇടപ്പെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം കര്‍ണാടകയിൽ നിന്നെത്തിയ ആളാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞിനെ നല്‍കിയതെന്ന് പറയുന്നു. ദമ്പതികള്‍ക്ക് മൂന്നു പെണ് കുട്ടികളാണുള്ളത്.നവജാതശിശുവിനെ കണ്ട് സംശയം തോന്നിയവരാണ് പോലീസില്‍ വിവരം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ കര്‍ണാടക മടിക്കേരി നാപൊക്ലു സ്വദേശിനിയായ 25 കാരിയാണെന്നു വ്യക്തമായി.പീഡനത്തിന് ഇരയായ 25 കാരി ഗര്‍ഭിണിയാവുകയായിരുന്നു.
പോലീസ് കേസെടുക്കാതിരിക്കാന്‍ പ്രതിയായ യുവാവ് 12 ദിവസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്.എന്നാല്‍ പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന ഉപാധിയോടെയായിരുന്നു വിവാഹം.
പോലീസ് കേസെടുക്കാതിരിക്കാന്‍ പ്രതിയായ യുവാവ് 12 ദിവസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്.എന്നാല്‍ പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന ഉപാധിയോടെയായിരുന്നു വിവാഹം.
ആശുപത്രിയില്‍ എത്തിയ പൊവ്വലില്‍ താമസക്കാരിയായ യുവതിയുടെ ബന്ധുകുഞ്ഞിനെ ഏറ്റെടുത്തു. ആണ്കുട്ടികളില്ലാത്ത മകള്‍ക്ക് നല്‍കാനാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
എന്നാല്‍ കുഞ്ഞിനെ കണ്ടെത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുന്നതായി സിഐ എം.എ. മാത്യു പറഞ്ഞു.
എന്നാല്‍ കുഞ്ഞിനെ കണ്ടെത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുന്നതായി സിഐ എം.എ. മാത്യു പറഞ്ഞു.
No comments:
Post a Comment