Latest News

കെ.എസ്.ടി.പി. റോഡില്‍ ചരക്കുവാഹനങ്ങളെ നിയന്ത്രിക്കണം -എന്‍.വൈ.എല്‍

ഉദുമ: കെ.എസ്.ടി.പി. പാതയിലൂടെ അമിതമായുള്ള ചരക്കുവാഹനങ്ങളെ നിയന്ത്രിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

ചരക്കുവാഹനങ്ങള്‍ മറ്റുവാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണം. കെ.എസ്.ടി.പി. സംസ്ഥാനപാതയിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുക, ചരക്കുവാഹനങ്ങളെയും മത്സ്യവാഹനങ്ങളെയും ദേശീയപാതയിലൂടെമാത്രം കടത്തിവിടുക, എന്നീ ആവശ്യങ്ങളുന്നയിച്ച് ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. 

ഉദുമ മണ്ഡലം പ്രസിഡന്റ് ശരീഫ് ചെമ്പിരിക്ക അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.ഷാഹിദ് സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.