ചെന്നൈ: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ദസ്വന്ത് എന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്.[www.malabarflash.com]
പ്രതി കുറ്റക്കാരനാണെന്ന് മഹിളാ കോടതി ജഡ്ജി പി വേല്‍മുരുകന്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയംനോക്കി പ്രതി കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിച്ചെന്നും ഉറക്കെ കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം ഒരുദിവസം താമസ സ്ഥലത്ത് സൂക്ഷിച്ച പ്രതി അടുത്ത ദിവസം മൃതദേഹം ബാഗിലാക്കി പ്രദേശത്തെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം സ്ഥലത്ത് വീണ്ടുമെത്തിയ പ്രതി മൃതദേഹം കത്തിച്ചു. ഇതിനുശേഷം വഴിപോക്കനെന്ന് നടിച്ച് പോലീസിനെ വിവരം അറിയിച്ചതും പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും എതിരായ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസില്‍ കോടതി 30 സാക്ഷികളെ വിസ്തരിക്കുകയും 40 ഓളം രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജാമ്യത്തില്‍ ഇറങ്ങി സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസുണ്ട്. അമ്മ കൊല്ലപ്പെട്ടതിനുശേഷം മുംബൈയിലേക്ക് കടന്ന പ്രതിയെ വ്യാപക തിരച്ചിലിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്.

No comments:
Post a Comment