കോട്ടയം: അറുപുറയില്‍നിന്ന് കാണാതായ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരുടേതെന്ന് കരുതുന്ന ചിത്രങ്ങള്‍ അജ്മീറില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. ഇതേതുടര്‍ന്ന് ഞായറാഴ്ച രാത്രി കൊച്ചിയില്‍നിന്ന് പുറപ്പെട്ട ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച അജ്മീരിലെത്തും.[www.malabarflash.com]
സി.സി.ടിവിയിൽനിന്ന് ലഭിച്ച അവ്യക്ത ചിത്രങ്ങളുമായാണ് സംഘം അജ്മീരിലേക്ക് യാത്രതിരിച്ചത്. ദമ്പതികളെന്ന് സംശയിക്കുന്നവരെ അജ്മീരില്‍ കണ്ടതായി ഒന്നിലേറെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു.
ഏറ്റവുമൊടുവിലാണ് ഇവരുടേതെന്ന് കരുതുന്ന രണ്ട് ചിത്രങ്ങൾ ലഭിച്ചത്. അജ്മീരിലെ ഒരു മലയാളി ഡോക്ടറാണ് ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് നൽകിയതെന്നാണ് സൂചന. ദമ്പതികളുടെ മക്കളില്‍നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ അജ്മീര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനിരിക്കെയാണ് പുതിയ ചിത്രങ്ങൾ ലഭിച്ചത്.

നേരത്തെ ഏര്‍വാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാന്‍കര, അജ്മീര്‍ തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളില്‍നിന്ന് ക്രൈംബ്രാഞ്ചിന് മൊഴിലഭിച്ചിരുന്നു. ഹബീബയുടെ ബന്ധുക്കൾ നൽകിയമൊഴിയും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.
അജ്മീര്‍ അന്വേഷണത്തിനൊപ്പം രാജ്യത്തെ റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം, തീര്ഥാടകേന്ദ്രങ്ങള് തുടങ്ങിയ സ്ഥലങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കാനുള്ള നടപടിയും ആരംഭിച്ചു. 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലാണ് കാറുമായി ദമ്പതികളെ കാണാതായത്.

No comments:
Post a Comment