ബേക്കൽ: ഉത്തര മലബാറിലെ മാപ്പിളപ്പാട്ടിന്റെ കാവ്യതേജസ്സിന് ഓർമകളുടെ ഗാനാഞ്ജലി. അഹമ്മദ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിച്ച എം.കെ.അഹമ്മദ് അനുസ്മരണമാണ് അദ്ദേഹത്തിന്റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കായത്.[www.malabarflash.com]
ജീവിച്ചിരിക്കുമ്പോൾ അർഹിച്ച അംഗീകാരം ലഭിക്കാത്ത ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി ഒരു സ്മാരകം പോലുമില്ലെന്ന വേദന അനുസ്മരണത്തിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു.
ഗാനരചയിതാവ് കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്തു. കെ.ഇ.എ.ബക്കർ അധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി സംവിധായകൻ താഹിർ ഇസ്മായിൽ, പി.എസ്.ഹമീദ്, അസീസ് തായിനേരി, ഹമീദ് കോളിയടുക്കം, ടി.എം.ലത്തീഫ്, സിദ്ദീഖ് പള്ളിപ്പുഴ, സാജിദ് മൗവ്വൽ, ഇബ്രാഹിം പള്ളിപ്പുഴ, മൗവ്വൽ മുഹമ്മദ് മാമു, എം.ബി.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ‘ഇശൽ മഴ’ ഗാനവിരുന്നും നടന്നു.

No comments:
Post a Comment