ഉദുമ: കോട്ടിക്കുളം സ്റ്റേഷന് സമീപം റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 23.97 കോടിയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു.[www.malabarflash.com]
കെ കുഞ്ഞിരാമന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിക്കാവശ്യമായ സ്ഥലത്തിന്റെ ഭൂരിഭാഗവും റെയില്‍വേ നേരത്തെ ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റിക്വിസിഷന്‍ ആര്‍ബിഡിസികെ കഴിഞ്ഞ ജൂലൈയില്‍ കലക്ടര്‍ക്ക് സമര്‍പിച്ചുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കലക്ടര്‍ സ്വീകരിച്ച് വരുന്നുണ്ട്.
പദ്ധതി റെയില്‍വേയുടെ കോസ്റ്റ് ഷെയറിങ് സ്കീമില്‍ ഉള്‍പ്പെട്ടതിനാല്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് റെയില്‍വേയുടെ അംഗീകാരത്തിനായി കഴിഞ്ഞ ജൂലൈയില്‍ സമര്‍പിച്ചിട്ടുണ്ട്. റെയില്‍വേ ഏറ്റെടുത്തിട്ടുള്ള ഭൂമിയില്‍ ആര്‍ബിഡിസികെയ്ക്ക് നിര്‍മാണം നടത്തുന്നതിനുള്ള എന്‍ഒസി നല്‍കാന്‍ ജനുവരി 30ന് എറണാകുളത്ത് നടന്ന കോ- ഓര്‍ഡിനേഷന്‍ മീറ്റിങ്ങില്‍ ആവശ്യപ്പെട്ടതാണ്.

റെയില്‍വേയുടെ എന്‍ഒസി ലഭിച്ചാലുടന്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
No comments:
Post a Comment