വസ്ത്രപുർ: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 98 ലക്ഷം രൂപയുമായി ജീവനക്കാരൻ ഒളിച്ചോടി. ഗുജറാത്തിലെ വസ്ത്രപുർ പോലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ചു പരാതി ലഭിച്ചത്.[www.malabarflash.com]
എടിഎമ്മിൽ പണം നിറയ്ക്കാൻ കരാർ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയിലെ വാഹനത്തിന്റെ ഡ്രൈവറാണ് പണവുമായി മുങ്ങിയത്. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കിയ ശേഷമായിരുന്നു തട്ടിപ്പ്.
മൂന്നു പേരാണ് മോഷണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വസ്ത്രപുർ എസ്ഐ എം.എം.ജഡേജ പറഞ്ഞു.

No comments:
Post a Comment