നീലേശ്വരം: എസ്റ്റേറ്റ് നടത്തിപ്പുകാരനായ വയോധികനെ ദുരൂഹസാഹചര്യത്തില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം പള്ളിപ്പാറയിലെ പയങ്ങപ്പാടന്‍ ചിണ്ടനാ(74)ണു മരിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ സ്വദേശി രമേശി(19)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ ചൂരപ്പദവിലാണ് സംഭവം.
സാധാരണ വീട്ടിലെത്താറുള്ള സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ഭാര്യ അമ്മാര്കുഞ്ഞ് ഫോണ്‍ ചെയ്തപ്പോൾ താന്‍ റോഡില്‍ വീണുകിടക്കുകയാണെന്നും ഉടന്‍ വരണമെന്നും ചിണ്ടന് ആവശ്യപ്പെട്ടത്രെ. ഉടന്‍ അമ്മാര്കുഞ്ഞ് സഹോദരീപുത്രി ശോഭനയ്ക്കും 13 വയസുള്ള മകന് നന്ദുവിനുമൊപ്പം പുറപ്പെട്ടു. എസ്റ്റേറ്റില്‍നിന്നു വീട്ടിലേക്കുള്ള വഴിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചിണ്ടനെയാണ് ഇവര്‍ കണ്ടത്.
ചിണ്ടന്റെ തലയ്ക്ക് പുറകുവശവും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുകൈകളും തല്ലിയൊടിച്ച നിലയിലുമായിരുന്നു. സമീപത്ത് കല്ല്, വടി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ചിണ്ടനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ചിണ്ടൻ അബോധാവസ്ഥയിലാകുകയും അർധരാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച നടക്കും.
കെപിസിസി അംഗം കെ.കെ. നാരായണന്റെ 30 ഏക്കറോളം വരുന്ന തോട്ടം നോക്കിനടത്തിവരികയായിരുന്നു ചിണ്ടൻ. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചോടെ തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത് ചിണ്ടനായിരുന്നു. തോട്ടത്തില്‍ പതിനഞ്ചോളം തൊഴിലാളികള്‍ സ്ഥിരം ജോലിക്കാരായിട്ടുണ്ട്. ഇന്നലെ കൂലി നല്കാന് 50,000 രൂപയുമായാണ് ചിണ്ടന് വീട്ടില്‍നിന്ന് ഇറങ്ങിയത്. തൊഴിലാളികളില്‍ ഒരാള്‍ ഒഴികെയുള്ള എല്ലാവര്ക്കും കൂലി കൊടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത രമേശ് ഈ എസ്റ്റേറ്റിലെ തൊഴിലാളിയാണ്.
കാഞ്ഞങ്ങാട് സിഐ കെ.വി.ദാമോദരന്‍, നീലേശ്വരം സിഐ ഉണ്ണിക്കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ചിണ്ടന്റെ മക്കള്‍: സതീശന് (ആര്‍മി, ബംഗളൂരു), വിനോദ് (ഗള്‍ഫ്), നിഷ, മനോജ്കുമാര്‍.
No comments:
Post a Comment