Latest News

സഫീറിന്‍റെ കൊലപാതം: അഞ്ചു പേർ കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സഫീറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.[www.malabarflash.com] 

അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തി വൈരാഗ്യമാണ് മരണകാരണമെന്നും പോലീസ് അധികൃതർ അറിയിച്ചു. അയൽവാസികളാണ് അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു.

അതേസമയം, അറസ്റ്റിലായവർ സിപിഐ അനുഭാവികളാണെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് മണ്ണാർകാട് നിയോജകമണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

സ​ഫീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​ വ്യാ​പാ​ര​ശാ​ല​യി​ൽ ക​യ​റി ഞായറാഴ്ച വൈ​കി​ട്ട് ഒ​ൻപ​തോ​ടെ ഒ​രു സം​ഘ​മാ​ളു​ക​ൾ ഇ​യാ​ളെ കു​ത്തു​ക​യാ​യി​രു​ന്നു. സിപിഐയാണ് കൊലപാതകത്തിനു പിന്നിലെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.