Latest News

ഓര്‍മ്മയുടെ കരുതല്‍; കാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും

ഉദുമ: ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 95-96 എസ് എസ് എല്‍ സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയായ ഓര്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ കാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.[www.malabarflash.com] 

22ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉല്‍ഘടനം ചെയ്യും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ്അലി മുഖ്യാതിഥിയായി സംബന്ധിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോ: നീതു എ പി ബോധവല്‍ക്കരണ ക്ലാസ്സെടുക്കും.

 23 വെള്ളിയാഴ്ച രാവിലെ മുതല്‍ കാന്‍സര്‍ രോഗ നിര്‍ണായ ക്യാമ്പ് നടക്കും. സമൂഹത്തെ കര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗത്തെ കൃത്യമായ ബോധവല്‍ക്കരണത്തിലൂടെ തടയാനും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികില്‍സിക്കാനുമായാണ് ഓര്‍മ്മ ചാരിറ്റബിള്‍ ട്രസ്‌റ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്തെ ഏകദേശം മൂവായിരത്തോളം വീടുകളില്‍ ആശവര്‍ക്കര്‍മാരുടെ സഹായത്തോടെ ക്യാമ്പിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ സാധിച്ചതായി ഓര്‍മ ഭാരവാഹികള്‍ അറിയിച്ചു. 

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9946723201, 9847725121, 9633025034, 9961477405 എന്ന നമ്പറില്‍ ബന്ധപെടുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.