പുത്തിഗെ: 'ധര്‍മം നശിക്കരുത് ലോകം നിലനില്‍ക്കണം' എന്ന ശീര്‍ഷകത്തില്‍ എസ് ജെ എം സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്‌റസ സമ്മേളനം മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയുടെ കീഴില്‍ ഫെബ്രുവരി 23ന് വെള്ളിയാഴ്ച 7 മണിക്ക് നടക്കും.[www.malabarflash.com]
രാവിലെ 6.30ന് മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കും തുടര്‍ന്ന് ചെയര്‍മാന്‍ അബ്ബാസ് സഖാഫി പതാക ഉയര്‍ത്തും.
രാവിലെ 6.30ന് മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കും തുടര്‍ന്ന് ചെയര്‍മാന്‍ അബ്ബാസ് സഖാഫി പതാക ഉയര്‍ത്തും.
മഗ് രിബിന് ശേഷം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മദ്‌റസ സമ്മേളനത്തില്‍ സദര്‍ മുഹല്ലിം ആദം സഖാഫി സ്വാഗതം ആശംസിപ്പിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്യക്ഷതയില്‍ എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഖാഫി ആരിക്കാടി ഉദ്ഘാടനം ചെയ്യും. എസ് ജെ എം ജില്ല ഉപാദ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും.
അബ്ദുറഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ കോടി, ഉമര്‍ സഖാഫി കൊമ്പോട് തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment