കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകൾ കുത്തിത്തുറന്ന നിലയിൽ. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ ആറ് യാത്രാക്കാരുടെ ലഗേജുകളാണ് തുറന്ന് സാധനങ്ങൾ മോഷ്ടിച്ചത്. സ്വർണം, വാച്ച്, മൊബൈൽ, പണം എന്നിവയാണ് മോഷണം പോയത്. സംഭവത്തിൽ ആറ് യാത്രക്കാർ പരാതി നൽകി.[www.malabarflash.com]
തിങ്കളാഴ്ച രാത്രി 2.20ന് കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രക്കാരുടെ ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടർന്ന് ഇവർ മോഷണം വിശദീകരിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
പാസ്പോർട്ട് അടക്കം ഒരാൾക്ക് നഷ്ടമായിട്ടുണ്ട്. ദുബൈയിൽ നിന്നാണോ കരിപ്പൂരിൽ നിന്നാണോ മോഷണം നടന്നതെന്ന് അറിയില്ല. യാത്രക്കാരുടെ സാധനങ്ങൾ നഷ്ടമാവുന്നത് കരിപ്പൂരിൽ പതിവാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അബ്ധുൽ ഖാദർ എം.എൽ.എ ആവശ്യപ്പെട്ടു.

No comments:
Post a Comment