തിരുവനന്തപുരം: പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം ആവശ്യപ്പട്ടിട്ടില്ലെന്ന് ഡി.ജി.പിയുടെ ഓഫിസ്. ജനുവരിയിൽ നടന്ന ഡി.ജി.പിമാരുടെ യോഗത്തിൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയതതിനെ തുടർന്നാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ഡി.ജി.പിയുടെ ഓഫിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.[www.malabarflash.com]
ജനുവരിയിൽ മധ്യപ്രദേശിൽ നടന്ന ഡി.ജി.പിമാരുടെ യോഗത്തിൽ റാഡിക്കലൈസേഷൻ-പോപുലർ ഫ്രണ്ട് ഓഫ് കേരള- പഠനം എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ലോക് നാഥ് ബെഹ്റ പങ്കെടുത്തത്. മറ്റ് ചില സംസ്ഥാനങ്ങൾ കൂടി ഉൾപ്പെട്ട സംഘമാണ് പഠനം തയാറാക്കിയതെങ്കിലും കേരള ഡി.ജി.പിയായിരുന്നു യോഗത്തിൽ വിഷയം അവതരിപ്പിച്ചത്.
എന്നാൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമോ നിർദേശമോ അവതരണത്തിൽ ഉണ്ടായിരുന്നില്ല. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് ഒരു ശിപാർശയും വാക്കാലോ രേഖാമൂലമോ കേരള പൊലീസ് നൽകിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രിയും പങ്കെടുത്ത യോഗത്തിൽ കേരള ഡി.ജി.പി ലോക് നാഥ് ബെഹ്റ പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

No comments:
Post a Comment