Latest News

വ്യാജരേഖ ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റുന്നതായി പരാതി; ഉദുമ ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

ഉദുമ: വ്യാജരേഖ ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റുന്നതായുള്ള പരാതിയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് അംഗത്തിനെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു.[www.malabarflash.com] 

മുഹമ്മദ് ഹനീഫ എന്നയാളുടെ പരാതിയില്‍ ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാപ്പില്‍ മുഹമ്മദ് പാഷയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 

75 ശതമാനം കാഴ്ച ശക്തിയില്ലെന്ന് കാണിച്ച് കാപ്പില്‍ മുഹമ്മദ് പാഷ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്നും ഇതുപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റുകയാണെന്നുമാണ് മുഹമ്മദ് ഹനീഫ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്.
പാഷ സ്വന്തമായി കാറോടിച്ച് പോവുകയും കാഴ്ച ശക്തിയുള്ളവര്‍ നടത്തുന്ന കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കുകയും ചെയ്യുകയാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഇതിനായി നേടിയെടുക്കുകയാണെന്നും ഹനീഫയുടെ പരാതിയില്‍ പറയുന്നു. 

പരാതി സ്വീകരിച്ച കോടതി പാഷയ്ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.