കാഞ്ഞങ്ങാട്: പ്രവാസികൾക്ക് നോർക്ക റൂട്സ് നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡിന് വേണ്ടി മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വൻറി അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രവാസി ഹെൽപ്പ് ഡെസ്ക് തുറന്നു.[www.malabarflash.com]
പ്രവാസികൾ തിങ്ങി പാർക്കുന്ന പ്രദേശമായിട്ടും പ്രവാസികൾക്ക് വേണ്ടി ഗവൺമെന്റുകൾ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും , ആനുകൂല്യങ്ങളെ കുറിച്ചും അവബോധം ഇല്ല എന്നും, അത്തരത്തിലുള്ള ബോധവൽക്കരണം നടത്തുന്നതിനും അതിനു വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നതിനും വേണ്ടിയാണ് പ്രവാസി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതെന്ന് സാന്ത്വനം ചെയർമാൻ ഹാമിദ് മുക്കൂട് പറഞ്ഞു.
ഹെൽപ്പ് ഡെസ്കിന്റെ ആദ്യ പടിയായി പ്രവാസികൾക്ക് നോർക്ക റൂട്സ് നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് ആവശ്യമായ സഹായ സഹകരങ്ങൾ ഐ .എം .സി .സി യുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഐ .എൻ .എൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി പ്രസിഡന്റ് സഹായി ഹസൈനാർ ഹെൽപ്പ് ഡെസ്ക് ഉൽഘടനം ചെയ്തു . മില്ലത്ത് സാന്ത്വനം ടി ട്വൻറി കൺവീനർ റിയാസ് അമലടുക്കം പദ്ധതി വിശദീകരിച്ചു സംസാരിച്ചു.
ഐ .എൻ .എൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി പ്രസിഡന്റ് സഹായി ഹസൈനാർ ഹെൽപ്പ് ഡെസ്ക് ഉൽഘടനം ചെയ്തു . മില്ലത്ത് സാന്ത്വനം ടി ട്വൻറി കൺവീനർ റിയാസ് അമലടുക്കം പദ്ധതി വിശദീകരിച്ചു സംസാരിച്ചു.
ഐ .എൻ .എൽ നേതാക്കന്മാരായ സി .എ .എ .റഹ്മാൻ , അബ്ദുൽ റഹിമാൻ കൊളവയൽ , കെ .സി .മുഹമ്മദ് കുഞ്ഞി , ഖലീൽ പുഞ്ചാവി , അബൂബക്കർ സദ്ദാം മുക്ക് , കെ .ടി .അബ്ദുല്ല , എ .കെ . അബ്ദുൽ ഖാദർ , മുഹമ്മദ് പുഞ്ചാവി , ഐ .എം .സി .സി നേതാക്കളായ ഇബ്രാഹിം പി .എം , നബീൽ അഹമ്മദ് , റഷീദ് ഇ .കെ .കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ പ്രവാസി ഐ .ഡി .കാർഡ് നിർബന്ധം ആണെന്നും , ഇതിനെ കുറിച്ച് കൂടുതൽ അറിയാനും , സഹായ സഹകരണങ്ങൾക്കും 8893397420, 8089980788 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടണം എന്നും ഭാരവാഹികൾ അറിയിച്ചു .

No comments:
Post a Comment