മനാമ: ഇന്ത്യയിലെ റോഹിംഗ്യന്‍ ജനതക്ക് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥിരം സഹായ പദ്ധതി പ്രവര്‍ത്തനങ്ങളിലേക്ക് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച ഫണ്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറി.[www.malabarflash.com]
കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നടന്ന "വിവിസേ" എന്ന എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്സ് പാര്‍ലിമെന്‍റ് ചടങ്ങില്‍ വെച്ചാണ് ഫണ്ട് കൈമാറ്റം നടന്നത്.
ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം എന്നിവക്കു പുറമെ വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞ നവംബറില്‍ ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിലാണ് തീരുമാനമായത്. 10 ലക്ഷം രൂപയാണ് ഇതിനായി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ബഹ്റൈനില്‍ നിന്നും എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച സംഖ്യയുടെ ചെക്ക് കഴിഞ്ഞ ദിവസം സംഘടനാ പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ മുഖേനെ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റിക്ക് സമര്‍പ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്കു പുറമെ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ് ഹാജി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

No comments:
Post a Comment