കൊച്ചി: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾ ആദ്യം സമർപ്പിച്ച റിപ്പോർട്ട് തത്കാലം ഫയലിൽ സ്വീകരിക്കേണ്ടതില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു.[www.malabarflash.com]
കേസുമായിബന്ധപ്പെട്ട് തുടരന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് 2017 ജനുവരി 23നു നൽകിയ അന്തിമ റിപ്പോർട്ട് സ്വീകരിക്കുന്നതിനുള്ള തുടർനടപടി തൽക്കാലം നിർത്തിവയ്ക്കാൻ സിബിഐ എറണാകുളം സിജെഎം കോടതിയോട് ആവശ്യപ്പെട്ടത്.
മൗലവി മരിച്ച ദിവസം രണ്ടുപേരെ തന്റെ ഓട്ടോറിക്ഷയിൽ മൗലവിയുടെ വീടിനു സമീപം ഇറക്കിവിട്ടതായുള്ള, ഓട്ടോ ഡ്രൈവറായ ആദൂർ സ്വദേശി അഷറഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി വന്നതിനെത്തുടർന്നാണു കൂടുതൽ അന്വേഷണത്തിന് സിബിഐ തയാറായത്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഇൻസ്പെക്ടർ ഡാർവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
No comments:
Post a Comment