ബേക്കല്‍: പാളം മുറിച്ചു കടക്കുന്നതിനിടയില്‍ മറുനാടന്‍ തൊഴിലാളി തീവണ്ടി തട്ടി മരിച്ചു.രാജസ്ഥാന്‍ സ്വദേശി ബണ്ടി എന്ന രാജേഷ് (40) ആണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി, പള്ളിക്കര പ്രദേശത്ത് ടൈല്‍സ് പതിപ്പിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ പള്ളിക്കര മാസ്തിഗുഡ റെയില്‍വെ ഗേറ്റിനടുത്താണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയാണ് തട്ടിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ പള്ളിക്കര മാസ്തിഗുഡ റെയില്‍വെ ഗേറ്റിനടുത്താണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയാണ് തട്ടിയത്.
പരിക്കേറ്റു വീണ രാജേഷിനെ ഒപ്പമുണ്ടായിരുന്നവര്‍ കാസര്‍കോട് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
No comments:
Post a Comment