Latest News

ഖാസി സി.എച്ച് അബ്ദുല്ല മുസ് ലിയാർ ആണ്ട് നേർച്ചയും മതപ്രഭാഷണവും 19 മുതൽ

പള്ളിക്കര: പള്ളിക്കര ഹസനിയ്യ യതീം ഖാന സ്ഥാപകൻ ഖാസി സി.എച്ച് അബ്ദുല്ല മുസ് ലിയാർ ആണ്ട് നേർച്ചയും അജ്മീർ ആണ്ടും ഫെബ്രുവരി 25ന് ഒരു മണിക്ക് യതീം ഖാന കാമ്പസിൽ നടക്കും.[www.malabarflash.com]

പരിപാടിയുടെ ഭാഗമായി 19 മുതൽ 24 വരെ നടക്കുന്ന മത പ്രഭാഷണ സദസ്സിലും പ്രാർത്ഥനാ മജ്ലിസിലും കേരളത്തിലെ പ്രഗത്ഭരായ സയ്യിദന്മാരും പ്രഭാഷകരും സംബന്ധിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

19 ന് നാലു മണിക്ക് സ്വാഗത സംഘം ചെയർമാൻ എം.ടി. മുഹമ്മദ് ഹാജി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കുന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കൺവീനർ സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറയും. പള്ളിക്കര ഖാസി പൈവളിഗെ പി.കെ. അബ്ദുൽ ഖാദർ മുസ് ലിയാർ, എസ്.വൈ.എസ് സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥികളായിരിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ കുമ്മനം നിസാമുദ്ദീൻ അൽ ഖാസിമി പത്തനാപുരം, അഹമ്മദ് കബീർ ബാഖവി ,ഇ.പി.അബൂബക്കർ ഖാസിമി, സിംസാറുൽ ഹഖ് ഹുദവി, എ.എം.നൗഷാദ് ബാഖവി എന്നിവർ പ്രഭാഷണം നടത്തും .

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഉഡുപ്പി ഖാസി ബേക്കൽ ഇബ്രാഹിം മുസ് ലിയാർ, കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങൾ, അജ്മീർ ഹാജി സയ്യിദ് അബ്ദുൽ മുഖദ്ദം, അബ്ദുൽ റഹിമാൻ അൽ ഖാസിമി ദയൂബന്ത്, ഇ.കെ. മഹമൂദ് മുസ് ലിയാർ, ത്വാഖ അഹ് മദ് അൽ അസ്ഹരി എന്നിവർ വിവിധ ദിവസങ്ങളിലെ പരിപാടി ഉദ്ഘാടനം ചെയ്യും.
നോർത്ത് മംഗ്ളൂർ എം.എൽ.എ മൊയ്തീൻ ബാവ, കെ.കെ. അബ്ദുല്ല ഹാജി ഖത്തർ, മസ്ക്കറ്റ് ബദറുൽ സമാ മെഡിക്കൽ സെന്റർ എം.ഡി ലത്തീഫ് ഗെയ്റ്റ് , അജ്മൽ കാഞ്ഞങ്ങാട് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

1991ലാണ് മർഹും ഖാസി സി.എച്ച് അബ്ദുല്ല മുസ് ലിയാർ പള്ളിക്കര ഹസനിയ സ്ഥാപിച്ചത്. അദ്ദേഹം പള്ളിക്കരയിൽ ഖാസി സ്ഥാനം അലങ്കരിച്ച ഘട്ടത്തിൽ ദീനി തൽപരരായ ഉദാര മനസ്കരിൽ നിന്നും സംഭാവന സ്വീകരിച്ച് ചെറു സംരംഭമായ തുടങ്ങി വെച്ച സ്ഥാപനം ഇപ്പോൾ പള്ളിക്കരയിലെ 23 മുസ് ലിം മഹല്ലു പ്രതിനിധികളുടെ കാർമ്മികത്വത്തിൽ പുരോഗതിയുടെ നാൾവഴിയിലാണ്.

39 യതീം മക്കളും എട്ട് അഗതികളുമുൾപ്പെടെ 48 അന്തേവാസികളാണ് ഇന്ന് ഹസനിയയുടെ പരിലാളനയേറ്റ് വളരുന്നത്. ഇവർക്കാവശ്യമായ താമസം, ഭക്ഷണം , പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.