കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിലെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സാഹിദ ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ഹരിജിയില്‍ ബുധനാഴ്ച വിധി പറയും.[www.malabarflash.com]
2010 മുതല്‍ 17 വരേയുള്ള കാകാലയളവില്‍ ചൂരി പ്രദേശത്തേ നാലോളം മുസ്ലീം യുവാക്കളാണ് കൊല്ലപ്പെട്ടതെന്നും പ്രതികള്‍ ഒരേ വിഭാഗത്തില്‍പ്പെട്ട വലത് പക്ഷതീവ്രവാദികളാണെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ.സി.ഷുക്കൂര്‍ കോടതിയില്‍ വാദിച്ചു.
മുസ്ലീങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിയാസ് മൗലവി വധക്കേസോടെ ചുരിയില്‍ നേരത്തേ നടന്ന ഇത്തരം കൊലപാതക്കേസുകള്‍ക്ക് അറുതി വരുത്തണമെന്നും അതിനാല്‍ പ്രതികള്‍ക്കെതിരേ റിയാസ് മൗലവി വധക്കേസില്‍ യു.എ.പിഎ ചുമത്തണമെന്നും അഡ്വ.കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ യു.എ.പി.എ ചുമത്താന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നും ഹരജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാമെന്നും പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ.പി.വി.ജയരാജ് കോടതിയെ ബോധിപ്പിച്ചു. ജില്ലാ സെഷന്‍ കോടതിക്ക് നിയമപരമായി ഈ കേസ് പരിഗണിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.സുനില്‍കുമാര്‍ വാദിച്ചു.
No comments:
Post a Comment