ബേക്കല്‍: ചരിത്ര പ്രസിദ്ധമായ ബേക്കല്‍ മഖാം ഉറൂസ് മാച്ച് 14 മുതല്‍ 25 വരെ നടക്കും. 14 ന് രാത്രി 8 മണിക്ക് ഉറൂസ് പരിപാടിയുടെ ഉദ്ഘാടനം ബേക്കല്‍ ഖാസി ഷാഫി ബാഖവി ചാലിയം ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
ബേക്കല്‍ ഇംദാദുല്‍ ഇസ്‌ലാം കമ്മിററി പ്രസിഡണ്ട് എം.എ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിക്കും. മൊയ്തു മൗലവി, ഖാലിദ് ഹംജദി അഫ്ഇലി, ഗഫൂര്‍ ഷാഫി ബേക്കല്‍, എ.എ മുഹമ്മദ് കുഞ്ഞി, അബ്ബാസ് കമാംപാലം തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. അമീന്‍ സ്വഗതവും അജീര്‍ അബൂബക്കര്‍ നൈഫ് നന്ദിയും പറയും. ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
15 ന് റാഫി അഹ്‌സനി കാന്തപുരം, 16 ന് ഷാഫി ബാഖവി ചാലിയം, 17 ന് ഹാമിദ് യാസീന്‍ ജൗഹരി, 18 ന് ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, 19 ന് എ.എം നൗഷാദ് ബാഖവി, 20 ന് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം, 21ന് ഹാഫിള് നവാസ് മന്നാനി, 23 ന് ഖലീല്‍ ഹുദവി, 24 ന് ഹാഫിള് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി മതപ്രഭാഷണം നടത്തും.
22 വ്യാഴാഴ്ച രാത്രി ഖാസി സി.എച്ച് അബ്ദുല്ല മുസ്‌ല്യാര്‍ അനുസ്മരണ സമ്മേളനത്തില്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ പ്രഭാഷണം നടത്തും.
25 ന് ളുഹര്‍ നിസ്‌കാരത്തിന് ശേഷം മൗലീദ് പാരായണവും, വൈകുന്നേരം 4 മണിക്ക് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും
No comments:
Post a Comment