കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു.[www.malabarflash.com]
കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി.എ ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച് തിരിച്ചറിയില്‍ പരേഡ് നടത്തിയത്.
കൊല്ലപ്പെട്ട ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണ് തിരിച്ചറിയല്‍ പരേഡിനായി എത്തിയത്. അറസ്റ്റിലായ ആകാശിന്റെ പങ്കിനെക്കുറിച്ച് നൗഷാദ് ആദ്യ ഘട്ടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വെളളിയാഴ്ച പ്രതികളെ തിരിച്ചറിയുകയായിരുന്നു. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷി കൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
സാക്ഷികളുടെ സുരക്ഷ പരിഗണിച്ച് പോലീസ് വാഹനം ജയിലിനുള്ളിലേക്ക് കയറ്റിയാണ് ഇവരെ പുറത്തേക്കിറിയത്. ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവര്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെ യഥാര്‍ഥ പ്രതികളെ പിടുകൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് കണ്ണൂരില്‍ നടത്തുന്ന സമരം അപ്രസക്തമാവും. ഇവര്‍ ഡമ്മി പ്രതികളാണെന്നായിരുന്നു കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റേയും ആരോപണം.

No comments:
Post a Comment