നീലേശ്വരം: മതങ്ങള്‍ക്കപ്പുറം ദൈവം ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു വെള്ളിയാഴ്ച ചീര്‍മ്മക്കാവ് ക്ഷേത്രത്തില്‍ നടന്ന മതസൗഹാര്‍ദ്ദ സംഗമം.[www.malabarflash.com]
വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് ക്ഷേത്രത്തിന് സമീപമുള്ള ചിറപ്പുറം ദാറുല്‍ ഇസ്ലാം ജമ അത്ത്, പേരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ നിന്നുമുള്ള ഭാരവാഹികള്‍ എത്തിയത്.
കഴിഞ്ഞ 20 മുതല്‍ നടന്നു വരുന്ന പുന:പ്രതിഷ്ഠ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായാണ് പള്ളിക്കമ്മറ്റിക്കാര്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര സ്ഥാനികന്‍ ഭാസ്‌കരന്‍ ആയത്താര്‍, ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ്മരാജ, വര്‍ക്കിംഗ് ചെയര്‍മാന്‍ പരുരുഷോത്തമന്‍ പുളിക്കാല്‍, ജനറല്‍ കവീനര്‍ കെ.വി.രാജീവന്‍, പ്രോഗ്രാം കമ്മറ്റി കവീനര്‍ കെ.ദിനേശ് കുമാര്‍ കുണ്ടേന്‍ വയല്‍ സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ അരമന എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചു.
ചിറപ്പുറം ദാറുല്‍ ഇസ്ലാം ജമ അത്ത് പള്ളിയടെ സെക്രട്ടറി എം.അബ്ദുള്‍ സലാം, ഭാരവാഹികളായ എ.അബ്ദുള്‍ റസാക്ക്, കെ.സലിം, എന്‍.പി.മൊയ്തു, ബി.സുലൈന്‍മാന്‍ മൗലവി പേരോല്‍ പള്ളിയുടെ പ്രസിഡന്റ് ഫൈസല്‍ പേരോല്‍, സെക്രട്ടറി പി.ടി.നൗഷാദ്, മുഹമ്മദ് ഹാജി പാലായി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അന്നദാനത്തിലും സംബന്ധിച്ചു.
No comments:
Post a Comment